Official Website

സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച് ഫെഡറല്‍ ബാങ്ക്

0 329

കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകനായ കെ പി ഹോര്‍മിസിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പിന് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ് സി നഴ്സിംഗ്, എംബിഎ എന്നിവ കൂടാതെ കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള ബിഎസ് സി അഗ്രികള്‍ചര്‍, ബിഎസ്സി (ഓണേഴ്സ്) കോ-ഓപറേഷന്‍ & ബാങ്കിംഗ് വിത്ത് അഗ്രികള്‍ച്ചര്‍ സയന്‍സസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ കോളെജുകളില്‍ 2022-2023 അധ്യയന വര്‍ഷം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയരുത്. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാര്‍ഷിക വരുമാന വ്യവസ്ഥ ബാധകമല്ല. കേരളം, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭ്യമാക്കിയിട്ടുള്ളത്.. കോഴ്സ് പൂര്‍ത്തിയാക്കാനും ഇഷ്ട ജോലി കണ്ടെത്താനും ബാങ്കിന്‍റെ പിന്തുണ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നു,’ ഫെഡറല്‍ ബാങ്ക് പ്രസിഡന്‍റും ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറുമായ അജിത് കുമാര്‍ കെ കെ പറഞ്ഞു. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി 2022 ഡിസംബര്‍ 31. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: https://www.federalbank.co.in/corporate-social-responsibility

Comments
Loading...
%d bloggers like this: