Telangana : ഒക്ടോബർ 1, 2 തീയതികളിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ തെലുങ്കാന സ്റ്റേറ്റിന്റെ നേതൃത്വത്തിൽ സിറോഞ്ചാ, കാലേശ്വരം എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന ഏകദേശം ഇരുപതോളം ദൈവദാസന്മാരുടെയും വിശ്വാസികളുടെയും സഹകരണത്തോടെ പാസ്റ്റേഴ്സ് കോൺഫറൻസ് & കംബൈൻഡ് വർഷിപ് അനുഗ്രഹീതമായി നടത്തുവാൻ ദൈവം കൃപ ചെയ്തു.
വിവിധ സ്ഥലങ്ങളിൽ നിന്നായി ഏകദേശം 350-ഓളം വിശ്വാസികളും പാസ്റ്റർമാരും ഒരുമിച്ച് കൂടിയ ഈ സമ്മേളനം വലിയൊരു ആത്മീയ സംഗമമായി മാറി. ദൈവത്തിന്റെ സന്നിധിയിൽ ഒരുമിച്ച് ആരാധിക്കുവാനും, വചനത്തിലൂടെ ശക്തിപ്പെടുവാനും, ദൈവവേലയ്ക്കായി സ്വയം സമർപ്പിക്കുവാനും അനേകർക്ക് അവസരം ലഭിച്ചു.
ഈ സമ്മേളനത്തിന് State Representative പാസ്റ്റർ പി. ജെ. ജോൺ, പാസ്റ്റർ ഷാജി ചെറിയിൽ (Delhi) തുടങ്ങിയ ദൈവദാസന്മാർ വചന ശുശ്രുഷക്ക് നേതൃത്വം നൽകി. അവരുടെ ശുശ്രൂഷകളും സന്ദേശങ്ങളും വിശ്വാസികൾക്ക് വലിയ ആത്മീയ അനുഗ്രഹമായി മാറി.
അതോടൊപ്പം യുവജനങ്ങൾക്കായി പ്രത്യേക Youth Meeting സംഘടിപ്പിക്കുകയും, അനേകം യുവജനങ്ങളും യുവാക്കളും അതിൽ പങ്കെടുക്കുകയും ചെയ്തു. ദൈവവചനം കേൾക്കുവാനും, കർത്താവിനായി ജീവിതം സമർപ്പിക്കുവാനും, ചിലർ ദൈവവേലക്കായി മുന്നോട്ട് വരുവാനും ഇടയായി. യുവജനങ്ങൾക്ക് ഈ സമ്മേളനം വലിയ പ്രചോദനമായി.
ഈ സമ്മേളനത്തിന്റെ വിജയത്തിനായി State Coordinator പാസ്റ്റർ പ്രഭുദേവ് ഉൾപ്പെടെ വിവിധ ദൈവദാസന്മാർ ആത്മാർത്ഥമായി പ്രവർത്തിക്കുകയും ആവശ്യമായ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്തു. സിറോഞ്ചാ, കാലേശ്വരം ജില്ലകളിലെ ദൈവദാസന്മാരുടെയും സഭകളുടെയും സഹകരണം സമ്മേളനത്തെ കൂടുതൽ അനുഗ്രഹീതമാക്കി. എല്ലാ മഹത്വവും ദൈവത്തീന് അർപ്പിക്കുന്നു.
കർത്താവിന്റെ വരവ് താമസിച്ചാൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടുകൂടെ തങ്ങളുടെ ഭവനങ്ങളിലേക്ക് ഇരട്ടി ശക്തിയോടെ മടങ്ങിപ്പോയി.

Comments are closed.