Ultimate magazine theme for WordPress.

ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും

കാട്ടാക്കട: ഏ.ജി. ഗോസ്പൽ സെൻ്റർ കാട്ടാക്കട സഭയുടെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും നടത്തുന്നു.
നവംബർ ഒന്നാം തീയതി മുതൽ 30 വരെ ദിവസവും രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയും വൈകിട്ട് 6 മണി മുതൽ 9 മണി വരെയും കാട്ടാക്കട അസംബ്ലി ഓഫ് ഗോഡ് ഗോസ്പൽ സെൻ്ററിൽ വെച്ച് നടത്തുന്ന പ്രസ്തുത യോഗങ്ങളിൽ ആത്മനിറമുള്ളവരും വചന പാണ്ഡിത്യം ഉള്ളവരുമായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുകയും രോഗികൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ പി.കെ യേശുദാസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഈ ഉപവാസ പ്രാർത്ഥനയിലേക്ക് സഭാ വിഭാഗ വ്യത്യാസമെന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:9895306711.

Sharjah city AG