റാസ് അൽ ഖൈമ: റാസ് അൽ ഖൈമയിലെ അസംബ്ളിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനും ക്രിസ്ത്യൻ ലൈവ് ചാപ്റ്റർ വൈസ് പ്രസിഡണ്ടുമായ പാസ്റ്റർ മാണി ഇമ്മാനുവേലിന് യാത്രയയപ്പ് നൽകി. ഷാർജയിലെ ലീവിംഗ് വേർഡ് ചർച്ചിലേക്കാണ് പുതിയ നിയോഗം.
ഇടുക്കി ജില്ലയിലെ ഈട്ടിതോപ്പ് സ്വദേശിയായ മാണി പാസ്റ്റർ 2011 ഏപ്രിൽ മാസത്തിലാണ് റാസ് അൽ ഖൈമയിൽ എത്തുന്നത്. പ്രവർത്തന ഘട്ടത്തിൽ സഭ അനുഗ്രഹിതമായ വളർച്ചയാണ് കൈവരിച്ചത്. കണ്ണമ്മ മാണിയാണ് ഭാര്യ. മക്കൾ: പാസ്റ്റർ സാം മാണി, ആലിസ് മാണി
പാസ്റ്റർ ജോർജ് മാത്യു കോർഡിനേറ്റ് ചെയ്ത യാത്രയയപ്പ് യോഗത്തിൽ പാസ്റ്റർ സണ്ണി പി സാമുവേൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ഗിൽബെർട്ട്, ബിജി ഫിലിപ്പ്, സാമുവേൽ അലക്സാണ്ടർ , സജി, ബോബൻ , ജിനു ജോയി, രാരിഷ്, ഷിജു മത്തായി, ഡെബി മാത്യു എന്നിവരും എബി, സോബു , ജോബി, ജിൽജൂ ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.