Ultimate magazine theme for WordPress.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഔപചാരിക ക്ഷണം നൽകാൻ പ്രധാനമന്ത്രിയോട് ക്രിസ്ത്യൻ സമൂഹം

 

മുംബൈ : റോമിൽ നടന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രിയും മാർപാപ്പയും കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം, ഫ്രാൻസിസ് മാർപാപ്പയെ ക്ഷണിക്കാൻ മുംബൈയിലെ ക്രിസ്ത്യൻ ഗ്രൂപ്പുകൾ മോദിയോട് അഭ്യർത്ഥിച്ചു. ഫ്രാൻസിസ് മാർപാപ്പ തന്നെ ഉടൻ ഇന്ത്യ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, സന്ദർശനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഒരു ക്ഷണം നടത്തണമെന്ന് വാച്ച്‌ഡോഗ് ഫൗണ്ടേഷൻ മോദിയോട് ശക്തമായി ആവശ്യപ്പെട്ടു.1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ രാജ്യം സന്ദർശിച്ചതിന് ശേഷം ഇരുപത് വര്ഷങ്ങള്ക്കു ശേഷം ഉള്ള മാർപ്പാപ്പ സന്ദർശനമായിരിക്കും ഇത്. 2024ൽ മോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന ക്രിസ്ത്യാനികളുടെ കൂട്ടായ പ്രതീക്ഷ അറിയിച്ചു.

Leave A Reply

Your email address will not be published.