വത്തിക്കാൻ : ഏവരും സമാധാനത്തിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഒക്ടോബർ 16-ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാ വേളയിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പ ഇത്തവണയും ആവർത്തിച്ചു.
സായുധസംഘർഷങ്ങളും യുദ്ധങ്ങളും മൂലം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സാധാരണജനം ബുദ്ധിമുട്ടനുഭവിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ സമാധാനശ്രമങ്ങളുമായി മുന്നോട്ട് പോകേണ്ടതിന്റെയും സമാധാനസ്ഥാപനത്തിനായി പ്രാർഥിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് പാപ്പ ഓർമ്മിപ്പിച്ചു. യുദ്ധങ്ങളിലായിരിക്കുന്ന രാജ്യങ്ങളെ നമുക്ക് മറക്കാതിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.