ബിജാപ്പുർ : ഛത്തീസ്‌ഗഡിൽ ദൈവവേല ചെയ്യുന്ന ഇവാ.അലക്സ് ഡേവിഡും കുടുംബവും സഞ്ചരിച്ച കാർ മെയ് 16 വ്യാഴാഴ്ച്ച ബിജാപ്പുരിൽ വച്ച് അപകടത്തിൽ പെട്ടതിനെ തുടർന്ന് ഇവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ഇവാ. അലക്സ് ഡേവിഡും ഭാര്യയും ഇപ്പോഴും ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ആണ്. അദ്ധേഹത്തിന് ബോധം ഉണ്ടെങ്കിലും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. കർത്തൃദാസിയുടെ ശരീരത്തിൽ അനവധി ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. ഇവരുടെ കുഞ്ഞ് കാര്യമായ പരിക്കുകൾ സംഭവിക്കാതെ രക്ഷപ്പെട്ടു.

Comments are closed.