Ultimate magazine theme for WordPress.

‘യൂറോവാഞ്ചലിസം’ കിഴക്കൻ യൂറോപ്പിലേക്ക് സഹായവുമായി ക്രിസ്ത്യൻ സംഘടന

കിഴക്കന്‍ യൂറോപ്പിലേയും, ബാള്‍ക്കന്‍ രാഷ്ട്രങ്ങളിലേയും, ജനങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിച്ച് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ട്രാന്‍സ്ഫോം യൂറോപ്പ് നെറ്റ്വര്‍ക്ക്’ (ടെന്‍), മുപ്പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹാര്‍വെസ്റ്റ്‌ ഫോര്‍ ഹങ്ങ്റി എന്ന പ്രചാരണ പരിപാടിക്ക് ആരംഭം കുറിച്ചിരിക്കുകയാണ്. യൂറോവാഞ്ചലിസം’ എന്ന പേരില്‍ കിഴക്കന്‍ യൂറോപ്പില്‍ കഷ്ടത അനുഭവിക്കുന്ന ക്രിസ്ത്യന്‍ സമൂഹങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1960-ല്‍ സ്ഥാപിതമാണ് ഈ സംഘടന. ബോസ്നിയന്‍ യുദ്ധം ആരംഭിച്ച കാലം മുതല്‍ക്കേ തന്നെ ഏതാണ്ട് 25 ലക്ഷം പൗണ്ടോളം ചിലവുവരുന്ന ലക്ഷകണക്കിന് ഭക്ഷണ പൊതികളും, അവശ്യ സാധനങ്ങളുമാണ് സംഘടന കിഴക്കന്‍ യൂറോപ്പിലേക്ക് അയച്ചത്.
“എല്ലാ വര്‍ഷവും പാവപ്പെട്ട കുടുംബങ്ങള്‍ക്കും, വിധവകള്‍ക്കും ഭക്ഷണം ഉള്‍പ്പെടെയുള്ളവ നല്‍കിവരുന്നുണ്ടെങ്കിലും, 2022-ല്‍ ഈ ആവശ്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ട്രാന്‍സ്ഫോം യൂറോപ്പ് നെറ്റ്വര്‍ക്കിന്റെ സി.ഇ.ഒ ജെയിംസ് വോട്ടണ്‍ പറഞ്ഞു. ഉദാരമനസ്കതയെ ആശ്രയിച്ചു കഴിയുന്ന യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കും ഭക്ഷണം ആവശ്യമുണ്ട്. 30 വര്‍ഷങ്ങളായി പാവപ്പെട്ടവരുടെ വിശപ്പടക്കുന്നതില്‍ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നവരോട് നന്ദി പറഞ്ഞ വോട്ടണ്‍, ഈ വാര്‍ഷികത്തില്‍ കൂടുതല്‍ ദേവാലയങ്ങളും, വ്യക്തികളും തങ്ങളെ സഹായിക്കുവാന്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

Sharjah city AG