Ultimate magazine theme for WordPress.

ഇടുക്കിയിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സംരംഭകത്വ വികസനപരിശീലനം നടന്നു

ഇടുക്കി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംരംഭകത്വ വികസനപരിശീലനം നടന്നു. വീട്ടമ്മമാരായി മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകൾക്ക് കരകൗശലനിർമ്മാണ പരിശീലനം നൽകി ചെറുകിട സംരംഭകരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആലിസ് വർഗീസ് ഉദ്‌ഘാടനം നിർവഹിച്ചു. ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. സിറിയക് പറമുണ്ടയിൽ, സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രാഹം, ജസ്റ്റിൻ നന്ദികുന്നേൽ, ഷീബ ഡിലൈറ്റ് എന്നിവർ പ്രസംഗിച്ചു. സുമി ബൈജു നേതൃത്വം നൽകി.

Sharjah city AG

Comments are closed.