ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി (എഡ്മണ്ടോൺ) യുടെ വാർഷിക കോൺഫറൻസ് മെയ് 19 മുതൽ
On May 19, 2021
എഡ്മണ്ടോൺ: കാനഡ, എഡ്മണ്ടോൺ ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി സഭയുടെ 11-ാമതു വാർഷിക കോൺഫറൻസ് 2021 മെയ് 19 മുതൽ 21 വരെ തീയതികളിൽ ഓൺലൈനായി നടക്കും. ദിവസവും വൈകുന്നേരം 7.00 മുതൽ 9.00 വരെയാണ് (ഇന്ത്യൻ സമയം 20-22 തീയതികളിൽ രാവിലെ 6.30 – 8.30) യോഗ സമയം.
പാസ്റ്റർമാരായ അനീഷ് ഏലപ്പാറ, സാം കുമരകം, റവ.ഡോ. മോനിസ് ജോർജ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജോഷ്വാ ജോൺ ശുശ്രുഷൾക്ക് നേതൃത്വം നല്കും. ബ്രദർ ജോബിൻ വർഗീസ് (EGAE ക്വയർ ലീഡർ) ന്റെ നേതൃത്വത്തിൽ ഗാനശുശ്രുഷകൾ സഭാ ക്വയർ നിർവഹിയ്ക്കും
ഇന്ത്യ സമയം (20/21/22 തീയതികളിൽ) രാവിലെ 6.30 മുതൽ 8.30 വരെ മിഡ്‌ഡിൽ ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രിസ് ഫേസ്ബുക് പേജിലൂടെ ഈ മീറ്റിംഗുകൾ തത്സമയം വീക്ഷിക്കാവുന്നതാണ്
