Ultimate magazine theme for WordPress.

ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡ്, ഹൊരെബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി&മിഷൻ വാർഷിക സംഗമം നടത്തി

കരിമണ്ണൂർ :ഞായറാഴ്ച സഭായോഗത്തോടനുബന്ധിച്ച് ഇമ്മാനുവൽ ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ Horeb Institute of Theology യുടെ ഒരു വർഷം പൂർത്തിയായതിന്റെ സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡും,Mr. മത്യു പടിഞ്ഞാറെയിൽ( പ്രസിഡന്റ് ) അവറുകൾ പഠിതാക്കൾക്ക് സമ്മാനിച്ചു; കേൾക്കാൻ ചെവിയുള്ള ആർക്കും കടന്നുവന്ന് വേദവചനം അഭ്യസിക്കുവാൻ ആയിട്ടുള്ള ഒരു അവസരമാണ്Horeb Institute of Theology ഒരുക്കുന്നത് എന്ന് പ്രസിഡന്റ് എടുത്തുപറഞ്ഞു. Horeb Institute of Theology യുടെ ഡയറക്ടറും ഇ മ്മാനുവൽ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ സീനിയർ ശിശ്രൂഷകനും ആയ Pr. പീ ജി ജോസഫ് അവർകൾ യോഗത്തിന് അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തനത്തിന്റെ റിപ്പോർട്ട് പ്രിൻസിപ്പാൾ Pr.റ്റിജോമോൻ റ്റി എ അവതരിപ്പിച്ചു. ഒരു വർഷക്കാലം പ്രവർത്തിച്ച മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച്,അതിന്റെ വ്യാപ്തിയെ ക്കുറിച്ച് മിഷൻ ഡയറക്ടർ പാസ്റ്റർ എം കെ തങ്കച്ചൻ അവർകൾ വിവരിച്ചു, ഈ കാലഘട്ടത്തിൽ സുവിശേഷീകരണത്തിന്റെ പ്രാധാന്യം പാസ്റ്റർ വിവരിച്ചു. പ്രസ്തുത വേദ വചന പഠന കേന്ദ്രത്തിന്റെ പ്രസിഡണ്ടിനും ഡയറക്ടർക്കും സ്നേഹാദ രമായിട്ട് ഓഡിയോ ബൈബിൾ നൽകി ആദരിച്ചു.Br. ബാബു മലയിഞ്ചി, Br. ജോസ് പള്ളിക്കാ മുറി ;എന്നിവരാണ് ബൈബിൾ കോളേജിനെയും സഭയെയും മിഷൻ പ്രവർത്തനത്തിനെയും പ്രതിനിധീകരിച്ച് സ്നേഹാദരം സമ്മാനിച്ചത്, സഭയുടെ സെക്രട്ടറിBr. ബാബു വെളിയത്ത്, ഡീൻ : ബിനിമോൾ ബാബു സഭയിൽ സന്നിഹിതരാ യിരുന്നു സഭയുടെ അനുഗ്രഹീതമായ സാന്നിധ്യത്തിൽ ആയിരുന്നു ഈ പരിപാടികൾ നടന്നത്.

Sharjah city AG