Ultimate magazine theme for WordPress.

താൻ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഓഫ് ചെയ്താൽ ഉക്രെയ്‌ൻ തകർന്നടിയുമെന്ന് ഇലോൺ മസ്‌ക്

വാഷിംഗ്ടൺ : സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനം താൻ ഓഫ് ചെയ്താൽ ഉക്രെയ്‌ന്റെ മുഴുവൻ പ്രതിരോധ നിരയും തകർന്നടിയുമെന്ന് ഇലോൺ മസ്‌ക്. എക്സിലൂടെയാണ് മസ്കിന്റെ മുന്നറിയിപ്പ്.

‘ഉക്രെയ്‌നെതിരായ പോരാട്ടത്തിൽ താൻ അക്ഷരാർത്ഥത്തിൽ പുടിനെ വെല്ലുവിളിച്ചു. ഉക്രെയ്ൻ സൈന്യത്തിന്റെ നട്ടെല്ലാണ് എന്റെ സ്റ്റാർലിങ്ക് സംവിധാനം. ഞാനത് നിർത്തിവെച്ചാൽ അവരുടെ മുഴുവൻ പ്രതിരോധ നിരയും തകർന്നടിയും.’- മസ്‌ക് പറഞ്ഞു. ഉക്രെയ്‌ന്റെ പരാജയം സുനിശ്ചിതമായ സാഹചര്യത്തിൽ വർഷങ്ങളോളം നീണ്ട അരുംകൊലകൾ എന്നെ വേദനിപ്പിക്കുന്നു. ഇത് ശ്രദ്ധിക്കുന്ന ഇതേ കുറിച്ച് ചിന്തിക്കുന്ന മനസിലാക്കുന്ന ആരും സ്റ്റാർലിങ്ക് നിർത്താനാണ് ആഗ്രഹിക്കുക എന്നും മസ്‌ക് പറഞ്ഞു.

Sharjah city AG