Official Website

കൊറിയയിൽ സ്‌കൂൾ പ്രവേശനപ്രായം കുറയ്ക്കണമെന്ന നിർദേശത്തെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി

രാജി വെയ്ക്കാൻ ആവശ്യപ്പെട്ട് എതിർ കക്ഷികൾ

0 155

സോൾ : എലിമെന്ററി സ്കൂൾ ആരംഭിക്കുന്ന പ്രായം കുറയ്ക്കുന്നത് പോലുള്ള പ്രധാന നയ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രി പാർക്ക് സൂൺ-എ തെറ്റായി കൈകാര്യം ചെയ്തുവെന്ന വിമർശനം ഉണ്ടായതിനു പിന്നാലെ വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കാൻ ആവശ്യപ്പെട്ട് എതിർ കക്ഷികൾ രംഗത്തു വന്നിരിക്കുകയാണ്. സ്‌കൂൾ പ്രവേശന പ്രായം ഒരു വർഷമായി കുറച്ചതിനെതിരെ നിരവധി അധ്യാപകരും രക്ഷിതാക്കളും ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്നാണ് പാർക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ സമ്മർദ്ദത്തിലായത്. പൊതുജനാഭിപ്രായം ശേഖരിക്കുന്നത് പോലുള്ള മതിയായ തയ്യാറെടുപ്പുകളില്ലാതെ ഈ നിർദ്ദേശം പ്രഖ്യാപിച്ചതിന് മാത്രിക്കെതിരേ കനത്ത വിമർശനം ഉണ്ടായിരുന്നു. വിദേശ ഭാഷാ ഹൈസ്കൂളുകൾ നിർത്തലാക്കാനുള്ള പദ്ധതിയും മന്ത്രാലയം അനാവരണം ചെയ്തിരുന്നു.

Comments
Loading...
%d bloggers like this: