ഇന്തോനേഷ്യയിൽ ഭൂചലനം തീവ്രത 7.6
ജക്കാർത്ത: ഇന്ന് പുലർച്ചെ ഇന്തോനേഷ്യയ്ക്കും കിഴക്കൻ ടിമോറിനും സമീപം 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇന്തോനേഷ്യൻ ദ്വീപായ അംബോണിന് 427 കിലോമീറ്റർ (265 മൈൽ) തെക്ക് 95 കിലോമീറ്റർ താഴ്ചയിലാണെന്ന് യുഎസ്ജിഎസ് അറിയിച്ചു.
തിമോർ, മലുകു ദ്വീപസമൂഹം, പപ്പുവ ദ്വീപുകളിൽ ഭൂചലനം അനുഭവപ്പെട്ടതായി ഏജൻസി അറിയിച്ചു. നാഷനഷ്ട്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
