ലഡാഖിലെ ലെ മേഖലയിൽ ഭൂകമ്പം; ഭൂകമ്പ മാപിനിയിൽ 4.6
ന്യൂ ഡൽഹി: ലഡാഖിലെ ലെ മേഖലയിൽ ഭൂചലമുണ്ടായതായി വിവരം. ഭൂകമ്പമാപിനിയിൽ 4.6 രേഖപ്പെടുത്തിയെന്നാണ് നാഷണൽ സെൻ്റര്‍ ഫോര്‍ സീസ്മോളജിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഭൂമിനിരപ്പിൽ നിന്ന് 18 കിലോമീറ്ററോളം അടിയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. രാവിലെ 6.10ഓടു കൂടിയായിരുന്നു ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിൽ ആര്‍ക്കെങ്കിലും അപകടമുണ്ടായതായോ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോര്‍ട്ടുകളില്ല.

Comments are closed.