Ultimate magazine theme for WordPress.

ഇക്വഡോറിൽ ഭൂകമ്പം:മരണസംഖ്യ 15 ആയി

349

തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഭൂചലനമുണ്ടായത് തീരപ്രദേശമായ ഗ്വായാസിലാണ്. മരണസംഖ്യ 15 കഴിഞ്ഞു. ഗ്വായാസ് മേഖലയിൽ നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യൂൻക പട്ടണത്തിൽ കെട്ടിടം കാറിന് മുകളിലേക്ക് തകർന്ന് വീണാണ് ഒരാൾ മരിച്ചത്. സാന്താ റോസയിലാണ് മൂന്ന് പേർ മരിച്ചത്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Leave A Reply

Your email address will not be published.