അഫ്ഗാൻ ഇരട്ട ഭൂചലനം; മരിച്ചവരുടെ എണ്ണം 26 ആയി
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യയായ ബാദ്ഗിസിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളും നാല് കുട്ടികളുമാണ്. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖാദിസ് ജില്ലയിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.9 ഉം 5.6 ഉം രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ഒന്നിനു പുറകെ ഒന്നായാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകൾ തകർന്ന് വീണാണ് ആളുകൾ കൊല്ലപ്പെട്ടത്. എഴുന്നൂറോളം വീടുകൾ ഭൂകമ്പത്തിൽ തകർന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ആദ്യ ഭൂകമ്പം അനുഭവപ്പെട്ടത്. രണ്ട് മണിക്കൂറിനു ശേഷം രണ്ടാമതും ഭൂകമ്പം ഉണ്ടായി.
