Ultimate magazine theme for WordPress.

ക്ലാസ് മുറിയിൽ മദ്യപാനം: ഒൻപതാം ക്ലാസ് വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ പാളയംകോട്ടയിലെ ഒരു സർക്കാർ-എയ്ഡഡ് സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ വെച്ച് മദ്യപിച്ച സംഭവം വിവാദമായി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ആറ് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തു.

യൂണിഫോം ധരിച്ച വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ വട്ടത്തിലിരുന്ന് പ്ലാസ്റ്റിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിച്ച് വെള്ളം ചേർത്ത് കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു സഹപാഠിയാണ് ഈ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ സ്കൂൾ അധികൃതർ നടപടിയെടുക്കുകയും ആറ് വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. വിഷയം അതീവ ഗൗരവമായതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

Sharjah city AG

Comments are closed.