Ultimate magazine theme for WordPress.

സുഡാൻ വംശജർക്ക് സേവനവുമായി ഡോ. ടോം കറ്റീന

ഖ്വാര്‍റ്റോം: പത്ത് ലക്ഷത്തോളം സുഡാൻ വംശജർക്ക് സേവനം നൽകുന്ന ക്രൈസ്തവ വിശ്വാസിയായ ഡോക്ടർ ടോം കറ്റീന. നുബ മലനിരകളിൽ സ്ഥിതിചെയ്യുന്ന മദർ ഓഫ് മേഴ്സി ഹോസ്പിറ്റലിലെ ഏക സർജനും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ ഡോക്ടർ ടോം കറ്റീനയാണ് ശ്രദ്ധ നേടുന്നത്. 14 വർഷങ്ങൾക്ക് മുമ്പാണ് ഡോക്ടർ ഇവിടെ സേവനം ചെയ്യാനെത്തിയത്. സുഡാനും, ദക്ഷിണ സുഡാനും തമ്മിൽ ആഭ്യന്തര സംഘർഷം ഉണ്ടായിരുന്നകാരണം ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യങ്ങള്‍ കൂടിയായിരുന്നു സുഡാന്‍.

എന്നാല്‍ ക്രൈസ്തവ വിശ്വാസമാണ് അവിടെ സേവനം ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് ടോം പറഞ്ഞു. ഒന്നരലക്ഷത്തിലധികം രോഗികൾക്ക് ഓരോ വർഷവും ആശുപത്രി സേവനം നൽകാറുണ്ട്. കൂടാതെ 2100 ശസ്ത്രക്രിയകളും ഇവിടെ നടത്തുന്നു. ദക്ഷിണ സുഡാനിലും അക്രമങ്ങൾ അനുദിനം വർദ്ധിക്കുന്നുണ്ട്. ഭക്ഷണ ദൗർലഭ്യവും രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ലാഭ വരുമാനമോ മറ്റ് ഗുണങ്ങളോ ഒന്നും ലക്ഷ്യംവെയ്ക്കാതെ ക്രിസ്തു പകര്‍ന്ന ചൈതന്യം ജീവിതത്തില്‍ ഉള്‍ചേര്‍ത്ത് നിസ്വാര്‍ത്ഥ സേവനം തുടരുകയാണ് ഈ ഡോക്ടര്‍.

Leave A Reply

Your email address will not be published.