Ultimate magazine theme for WordPress.

അമേരിക്കൻ ബൈബിൾ സൊസൈറ്റിയുടെ ആദ്യവനിതാ പ്രസിഡന്റായി ഡോ. ജെന്നിഫർ ഹോളോറൻ

വാഷിങ്ടൺ : അമേരിക്കൻ ബൈബിൾ സൊസൈറ്റിയുടെ 207 വർഷത്തെ ചരിത്രത്തിലെ ആദ്യവനിതാ പ്രസിഡന്റായി ഡോ. ജെന്നിഫർ ഹോളോറൻ മാറുന്നു. നേരത്തെ വിക്ളിഫ് ബൈബിള്‍ ട്രാൻസ്ലെറ്റേഴ്സ് യു.എസ്എച്ചില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഹോളോറന്‍ മാര്‍ച്ച് 1-ന് പുതിയ സ്ഥാനം ഏറ്റെടുക്കുമെന്ന് ABS ബോര്‍ഡ് ചെയര്‍ കാതറിന്‍ ബാണ്‍ഹാര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. വിക്ളിഫിലെ നേതൃത്വപരമായ പ്രവർത്തനങ്ങൾക്കു പുറമേ മിസിയോ നെക്സസ്, മിഷന്‍ ഏവിയേഷന്‍ ഫെലോഷിപ്പ് യു.എസ്എ, പാര്‍ട്ട്ണേഴ്സ് ഇന്റര്‍നാഷണല്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ സംഘടനകളുടെ ബോര്‍ഡുകളിലും ഹോളോറന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിര്‍ജീനിയ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സ്ഥാപനമായ റീജന്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് സ്ട്രാറ്റജിക് ലീഡര്‍ഷിപ്പില്‍ ഡോക്ടറേറ്റ് നേടിയ ഹോളോറന്‍ സെന്‍ട്രല്‍ ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Sharjah city AG

Comments are closed.