ബിജെപി മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച്ത്
മുൻ ഡി.ജി.പി ശ്രീലേഖ.
ഇതിലെ വിരോധാഭാസം എന്തെന്ന് ചോദിച്ചാൽ,
നീണ്ട വർഷങ്ങൾ പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത്, റിട്ടയർമെന്റ് വാങ്ങി പെൻഷൻ കൊണ്ട് ജീവിക്കുന്ന അവർ തന്നെ അവർ നിന്നിരുന്ന സിസ്റ്റത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നു.
ഏതായാലും ശ്രീലേഖയുടെ മുദ്രാവാക്യം വിളി വൈറലായി..
പണ്ട് ഒരിടത്ത് ഒരു അപ്പനും മകനും വഴക്ക് പിടിച്ചു, വഴക്ക് മൂത്തു…
അപ്പൻ മകന്റെ “തന്തയ്ക്ക്” വിളിച്ചു.
“നിന്റെ തന്തയാടാ….”
മകൻ ചിരിച്ചുകൊണ്ടു പറഞ്ഞു അങ്ങനെ വഴിക്ക് വാ… അപ്പാ…!
ശ്രീലഖയുടെ മുദ്രാവാക്യം കേട്ടപ്പോൾ എനിക്ക് ഈ കഥയാണ് ഓർമ്മ വന്നത്.
നാമൊക്കെ ഒരോ ചട്ടക്കൂടിനുള്ളിലാണ് (system)നിൽക്കുന്നത്.
ഒരുപക്ഷേ അതിനുള്ളിൽ പ്രശ്നങ്ങളൊക്കെ കാണാം. അതൊക്കെ പൊതുനിരത്തിൽ കൊണ്ടുവരികയോ പരസ്യ വിചാരണ ചെയ്യുകയോ അല്ല ചെയ്യേണ്ടത്.
നാം ഉൾപ്പെട്ടു നിൽക്കുന്ന ഘടനയെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയാണ് ഉചിതം, അല്ലങ്കിൽ പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറയേണ്ടത് പോലെ പറയണം.
ചിലർക്ക് നല്ല രസമാണ് “സ്വന്തം വീട്ടിലെ കാര്യങ്ങൾ” മൈക്കിലൂടെ വിളിച്ചു കൂകുന്നത്.
ലൈക്കും, കമന്റും, ആരാധകരെയും കിട്ടും. കർണ്ണരസമാകുമാറുള്ള ഈ കുറ്റം പറച്ചിൽ കേൾക്കാൻ കേൾവിക്കാരും ഉണ്ട്.
എന്നും പ്രോഗ്രാമാണ്…
പ്രസ്ഥാനത്തോടുള്ള ആത്മാർത്ഥത കൊണ്ടോ, ദൈവവചനത്തോടുള്ള പ്രതിബദ്ധത കൊണ്ടോ ഒന്നുമല്ല, ഇവയൊക്കെ പണസമ്പാദനത്തിനുള്ള മാർഗങ്ങളായി ഉപയോഗിക്കുകയാണ്.
നമുക്ക് മാറ്റം വരുത്തേണ്ട എത്രയോ മേഖലകൾ ഉണ്ട് അവയെക്കുറിച്ച് ഒന്നും ചർച്ച ചെയ്യുകയോ മാറ്റം വരുത്താനുള്ള ക്രമീകരണങ്ങൾ ഒന്നും ചെയ്യുന്നില്ല. നിസ്സാരമായ കൊച്ചുകൊച്ചു കാര്യങ്ങൾ പർവ്വതീകരിച്ചു കാണിക്കുകയും എന്തോ വലിയ അപരാധത്തിൽ നാം പെട്ടുപോയെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. കാലത്തിനനുസരിച്ചുള്ള പല മാറ്റങ്ങളും ഉൾക്കൊള്ളാൻ കഴിയുന്നില്ല.
ഇന്നും ആത്മീയതയുടെ ബാലപാഠങ്ങളിൽ തന്നെയാണ്.
ആഭരണം ധരിക്കാമോ, എങ്ങനെയുള്ള വസ്ത്രം ധരിക്കണം, ജന്മദിനം ആഘോഷിക്കാമോ,
സിനിമാ കാണാമോ,
സിനിമ പാട്ട് പാടാമോ,
മീശ വെക്കണോ,
താടി വെക്കാണോ?
ഇവയൊന്നും ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളേ അല്ല എന്നാണ് എന്റെ അഭിപ്രായം.
നാം നമ്മളെ തന്നെ വിലകുറച്ച് കാണരുത്.
നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യാൻ നമുക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
നമുക്ക് തെറ്റെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക.
പരപ്പ്രേരണയാൽ ഒന്നും ചെയ്യാതിരിക്കുക.
മറ്റുള്ളവരുടെ ഷൂ ഇട്ട് നമുക്ക് നടക്കാൻ കഴിയില്ല..
എന്റെ ഷൂവിന്റെ നമ്പർ *”8″* ആണ്,
എനിക്ക് അതു മാത്രമേ പാകമാകൂ…!
( ജോയി നെടുംകുന്നം )

Comments are closed.