Ultimate magazine theme for WordPress.

എറിക്ക കിർക്കിനെതിരായ കുപ്രചാരണം; കേസ് കൊടുക്കാൻ നിർദ്ദേശിച്ച് ഡൊണാൾഡ് ട്രംപ്*

*

 

യുഎസ് : കൊല്ലപ്പെട്ട കൺസർവേറ്റീവ് പ്രവർത്തകൻ ചാർലി കിർക്കിന്റെ ഭാര്യ എറിക്ക കിർക്കിനെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ടേണിംഗ് പോയിന്റ് യുഎസ്എ പരിപാടിക്കിടെ നടന്ന ചാർലി കിർക്കിന്റെ വധവുമായി ബന്ധപ്പെട്ട് ഗൂഢാലോചന സിദ്ധാന്തങ്ങളും വ്യക്തിഹത്യയും നടത്തുന്നവർക്കെതിരെ ശക്തമായ രീതിയിൽ കോടതിയെ സമീപിക്കാനാണ് ട്രംപ് നിർദ്ദേശിച്ചത്. വൈറ്റ് ഹൗസിൽ നടന്ന ഈസ്റ്റർ വിരുന്നിനിടെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.

വിരുന്നിനിടെ എറിക്കയെ നേരിട്ട് അഭിസംബോധന ചെയ്ത ട്രംപ്, അവരുടെ ക്ഷേമാന്വേഷണങ്ങൾ നടത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു. “അവർക്കെതിരെ കേസ് കൊടുക്കണം” എന്ന് പരസ്യമായി പറഞ്ഞ അദ്ദേഹം, എറിക്കയോടുള്ള അസൂയ കൊണ്ടാണ് പലരും ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു. തനിക്ക് പറയാൻ കഴിയുന്ന രീതിയിലല്ല എറിക്ക പ്രതികരിക്കേണ്ടതെന്നും, എന്നാൽ ഇത്തരക്കാരെ വെറുതെ വിടരുതെന്നുമുള്ള കർശനമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

Sharjah city AG

Comments are closed.