കായംകുളം: ഡിവൈൻ പ്രെയർ മിനിസ്ട്രീസ് ഇൻഡ്യയുടെ അഭിമുഖ്യത്തിൽ കായംകുളം മുൻസിപ്പൽ 44 വാർഡുകളിൽ നിന്നും 82 വിദ്യാർത്ഥികൾക്ക്
എസ് എസ് എൽ സി & പ്ലസ് ടു എല്ലാ വിഷയത്തിനും A+ നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണവും കരിയർ ഗൈഡൻസും ശനിയാഴ്ച കായംകുളം മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. ഡോ. സിനോജ് ജോർജ് അധ്യക്ഷത വഹിച്ചു.
സ്വാഗതം പി എസ് സാജു നിർവഹിച്ചു. പി ശശികല ഉദ്ഘാടനം നിർവഹിച്ചു. എസ് എസ് എൽ സി അവാർഡ് വിതരണം അഡ്വ. ഇ സമീർ നിർവഹിച്ചു. പ്ലസ് ടു അവാർഡ് വിതരണം പാ. വർഗീസ് ബേബി നിർവഹിച്ചു. മനു കുമാർ ആലിയാട് ക്ലാസുകൾ നയിച്ചു. ഡോ. സജി ഫിലിപ്പ് പ്രഭാഷണം നടത്തി. അൻസാരി കോയിക്കലേത്ത്, പാ. മാത്യു ഫിലിപ്പ്, എം കെ സ്കറിയ, എം ജോസഫ്, കെ ബി രാജൻ എന്നിവർ ആശംസകൾ അറിയിച്ചു. ജോയി കടുകോയിക്കൽ നന്ദിയും പറഞ്ഞു

Comments are closed.