ചർച്ച ഓഫ് ഗോഡ് പന്തളം സെന്റർ കൺവൻഷൻ
കുളനട : ചർച്ച ഓഫ് ഗോഡ് പന്തളം സെന്റർ 17 – മത് കൺവൻഷൻ ഡിസം. 7-11 വരെ കുളനട ചർച്ച് ഓഫ് ഗോഡ് സഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. എബ്രഹാം മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ), ഡോ. ഷിബു കെ. മാത്യു, തോമസ് ഫിലിപ്പ്, കെ. ജെ. മാത്യു, ജോയ് പാറയ്ക്കൽ, പി. എ. ജെറാൾഡ്, സിസ്.ലില്ലികുട്ടി സാമുവേൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ക്രൈസ്റ്റ് സിംഗേഴ്സ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. LM വാർഷിക സമ്മേളനം, സൺഡേ സ്കൂൾ & വൈ പി ഇ വാർഷികം, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
