ഇന്ത്യയിൽ ക്രിസ്തുവിൻ്റെ സുവിശേഷം ആദ്യമായി പ്രചരിപ്പിച്ചതാരാണ്? ഇങ്ങനെയൊരു ചോദ്യം വന്നാൽ കൃത്യമായ ഉത്തരം നൽകാൻ നമ്മുടെചരിത്രകാരന്മാർക്ക് കഴിയില്ല!
എങ്കിലും യേശുവിൻ്റ ശിഷ്യനായ തോമസ് അപ്പോസ്തൻ ഇന്ത്യയിൽ വന്നെന്നും സുവിശേഷം പ്രചരിപ്പിച്ചെന്നും പള്ളികൾ സ്ഥാപിച്ചെന്നും ഒക്കെ വിശ്വസിക്കാനാണ് മിക്കവർക്കും ഇഷ്ടം. പരമ്പരാഗത ക്രൈസ്തവ കുടുംബങ്ങളിൽ പലതും ആ പിന്തുടർച്ച അവകാശപ്പെടുന്നുമുണ്ട്!
എ ഡി അമ്പതിൽ കേരളത്തിലെ കൊടുങ്ങല്ലൂരിൽ എത്തിയ തോമസ് അപ്പൊസ്തലൻ പറവൂര്‍, നിലക്കൽ, കൊല്ലം, കോക്കമംഗലം, പാലയൂര്‍, മലയാറ്റൂര്‍ എന്നിവിടങ്ങളിൽ ഏഴു പള്ളികള്‍ സ്ഥാപിച്ചെന്നാണ് അവരുടെ പക്ഷം!കൂടാതെ തിരുവാതാംകോട് അരപ്പള്ളിയും! ഇങ്ങനെ നാടെങ്ങും പള്ളികൾ സ്ഥാപിക്കുകയായിരുന്നോ അപ്പൊസ്തലൻ്റ ലക്ഷ്യമെന്ന് ചോദിക്കുന്നവരും ധാരാളം!
എ ഡി 72 ജൂലൈ 3 ന് തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് അദ്ദേഹം കുത്തേറ്റ് മരിച്ചുവെന്നാണ് മറ്റൊരു വിശ്വാസം! അപ്പൊസ്തലൻ്റെ കബറിടം ഇപ്പോഴും മൈലാപ്പൂരിൽ കാണാങ്കിലും ഭൗതികാവശിഷ്ടം ഇറ്റലിയിലെ ഓർട്ടൊണയിലുള്ള സെന്റ് തോമസ് ചർച്ചിലാണത്രേ സൂക്ഷിച്ചിരിക്കുന്നത്.
ചില ചരിത്ര രേഖകളിൽ 1258 ൽ ഈ ഭൗതിക അവശിഷ്ടം ഇന്ത്യയിൽ നിന്നും ഇറ്റലിയിലെ അബ്രുസ്സോയിലെക്ക് കൊണ്ടുപോയെന്ന് എഴുതിയിരിക്കുന്നു. ഈ വിഷയങ്ങളെ ചൊല്ലിയുള്ള
പലവിധ തർക്കങ്ങൾ തുടരുമ്പോഴും തോമസ് അപ്പൊസ്തലൻ്റെ പാരമ്പര്യം അവകാശപ്പെടുന്ന കൈസ്തവ സഭകൾ ഇന്ന് വീണ്ടും ആഘോഷിക്കുകയാണ് മറ്റൊരു സെൻ്റ് തോമസ് ഡേ.