Ultimate magazine theme for WordPress.

ഗർഭഛിദ്രത്തെ അനുകൂലിച്ചും ഇറാനിയൻ വനിതകൾക്ക് പിന്തുണനൽകിയും പ്രകടനം

അമേരിക്കയിലെ ഷിക്കാഗോ ഉൾപ്പെടെ 150 സിറ്റികളിൽ ഞാറാഴ്ച പ്രതിഷേധ പ്രകടനങ്ങൾ നടന്നത്

ഷിക്കാഗോ: ഇറാനിൽ വനിതകൾക്കെതിരെ തുടരുന്ന സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധിച്ചും സമരം ചെയ്യുന്ന വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഗർഭഛിദ്രത്തെ അനുകൂലിച്ചും രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ഷിക്കാഗോയിലും നൂറു കണക്കിന് അബോർഷൻ ആക്ടിവിസ്റ്റുകൾ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഷിക്കാഗോ ഫെഡറൽ പ്ലാസായിൽ സംഘടിച്ച പ്രതിഷേധക്കാർ ഇറാൻ വനിതകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്ലക്കാർഡും ഗർഭഛിദ്രം സ്ത്രീകളുടെ അവകാശം ആണെന്ന് എഴുതിയ പ്ലക്കാർഡുകളും കൈകളിലേന്തി മിഷിഗൺ അവന്യൂവിലൂടെ ആണ് പ്രകടനം നടന്നത്. 22 വയസ്സുള്ള കുർദിഷ് ഇറാനിയൻ വനിത ഇതൻ മൊറാലിറ്റി പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം കഴിഞ്ഞ മാസം മുതൽ വ്യാപകമായി പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് അമേരിക്കയിലെ ഷിക്കാഗോ ഉൾപ്പെടെ 150 സിറ്റികളിൽ ഞാറാഴ്ച പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഇറാനിൽ ഹിജാബ് നിർബന്ധമാക്കിയതും പാട്ടു പാടുന്നതിനുള്ള അനുമതി നിഷേധിക്കുന്നതും ബൈക്ക് ഓടിക്കാൻ അനുവദിക്കാത്തതും പൊതു സ്ഥലങ്ങളിൽ പുരുഷൻമാരോടൊന്നിച്ചല്ലാതെ നടക്കാൻ അനുവാദമില്ലാത്തതുമായ ഗവൺമെന്റ് തീരുമാനത്തിനെതിരെയാണു പ്രതിഷേധം അരങ്ങേറിയത്.

Leave A Reply

Your email address will not be published.