ഡമാസ്കസ് : സിറിയൻ പ്രസിഡൻ്റായിരുന്ന ബഷാർ അൽ അസദിനെ അനുകൂലിക്കുന്നവരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ന്യൂനപക്ഷമായ അലവി വിഭാഗത്തിൽപെട്ടവരാണു കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ 745 പേർ സാധാരണക്കാരാണ്. ഇവരിൽ ഭൂരിഭാഗവും തൊട്ടടുത്തുനിന്നുള്ള വെടിയേറ്റാണ് മരിച്ചത്. ഇവരെ കൂടാതെ 125 സുരക്ഷാസേനാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അസദിനെ അനുകൂലിക്കുന്ന സായുധസംഘടനകളിലെ 148 പേർക്കും സംഘർഷത്തിൽ ജീവൻ നഷ്ടമായി.

Comments are closed.