Ultimate magazine theme for WordPress.

ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് – രണ്ടാം ഭാഗം : ചിത്രീകരണം ഈ വർഷം

ന്യൂയോർക് :‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗ ചിത്രീകരണം ഈ വർഷം പാതിയോടെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ‘വേൾഡ് ഓഫ് റീൽ’ എന്ന പ്രമുഖ എന്റർടൈൻമെന്റ് വെബ്‌സൈറ്റാണ്, വാർത്ത പുറത്തു വിട്ടത്. എന്നാൽ വർത്തയെപ്പറ്റി അണിയറ പ്രവർത്തകർ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്: ദ റിസറക്ഷൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജിംകാവിയേസൽ തന്നെയാണ് ക്രിസ്തുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക. യേശുവിന്റെ ജീവിതത്തിലെ അവസാന 12 മണിക്കൂറുകളാണ് ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ ഇതിവൃത്തമെങ്കിൽ രണ്ടാം ഭാഗത്തിന്റെ പ്രമേയം ക്രിസ്തുവിന്റെ ഉത്ഥാനമാണ്. 2004ൽ 30 ദശലക്ഷം ഡോളർ മുടക്കി ഇറ്റലിയിലാണ് ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ ചിത്രീകരിച്ചത്. അരമായ, ഹീബ്രു, ലാറ്റിൻ എന്ന ഭാഷകളിൽ തീയേറ്ററിലെത്തിയ ചിത്രം ലോകവ്യാപകമായി 611 ദശലക്ഷം ഡോളർ നേടിയിരുന്നു. മെൽഗിബ്സന്റെ ഓസ്‌കാർ അവാർഡ് നേടിയ ചിത്രം ‘ബ്രേവ് ഹാർട്ടി’ന്റെ തിരക്കഥാകൃത്ത് റണ്ടാൾ വല്ലാസാണ് പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത്.നിർമാതാവും സംവിധായകനുമായ മെൽഗിബ്സൺ 2016ലാണ് ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആദ്യ സൂചന പുറത്തുവിട്ടത്.

Leave A Reply

Your email address will not be published.