Ultimate magazine theme for WordPress.

മാൻഡോസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു; ചെന്നൈ വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെന്നൈ: മാൻഡോസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ച സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ ചെന്നൈ വഴിയുള്ള ട്രെയിൻ സ‍ർവീസുകൾ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യുമെന്ന് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അറിയിച്ചു. സുരക്ഷാ നിർദ്ദേശങ്ങൾ പുനസ്ഥാപിക്കാൻ എല്ലാ മുൻനിര തൊഴിലാളികളെ അറിയിക്കാൻ ഡിവിഷണൽ റെയിൽവേ മാനേജർ ഗണേഷ് ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസർമാർക്കും ഫീൽഡ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന കാലാവസ്ഥാ വകുപ്പുമായും സമീപ റെയിൽവേ സോണുകളുമായും ബന്ധം നിലനിർത്തണം\” അറിയിപ്പിൽ വ്യക്തമാക്കി. കാലാവസ്ഥാ മുന്നറിയിപ്പ് റിപ്പോർട്ടുകളുടെയും നിലവിലുള്ള സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ അനിഷ്ട സംഭവങ്ങൾ തടയുന്നതിന് ആവശ്യമെങ്കിൽ സബർബൻ ട്രെയിനുകൾ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യാം.

Sharjah city AG