ഫിയോണ ചുഴലിക്കാറ്റ് ; മരണം 3
കരീബിയ: പ്യൂർട്ടോ റിക്കോയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും നാശം വിതച്ച് ഫിയോണ ചുഴലിക്കാറ്റ്. കഴിഞ്ഞ ദിവസങ്ങളിലായി തുർക്‌സ്, കെയ്‌കോസ് ദ്വീപുകളിൽ 3 പേരാണ് മരണമടഞ്ഞത്. ശക്തമായ മഴയും പ്രദേശത്തു തുടരുകയാണ്. ചുഴലിക്കാറ്റ് വീശുന്നതിനാൽ ടർക്‌സ്, കൈക്കോസ് ദ്വീപുകളിലേക്ക് മാറിത്താമസിക്കാൻ പോലീസ് നിവാസികൾക്ക് നിർദ്ദേശം നൽകി. മറിക്കുറിൽ 111mph (178km/h) വീശുന്ന കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശക്തി കുറഞ് ടർക്‌സ്, കൈക്കോസ് ദ്വീപുകളുടെ കിഴക്കേ അറ്റത്ത് മാറാൻ സാധ്യത ഉള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
