യുകെയിലെ കെന്റിൽ പുതിയ വകഭേദം, ലോകം മുഴവൻ വ്യാപിച്ചേക്കാം, വാക്‌സിൻകൊണ്ടു രക്ഷയില്ലെന്ന് ശാത്രജ്ഞർ
ലണ്ടൻ: കെന്റിൽ കണ്ടെത്തിയ ജനിതക പരിവർത്തനം സംഭവിച്ച പുതിയ കൊറോണവൈറസ് ലോകത്തിനു ഭീഷണിയാകാൻ ഏറെ സാധ്യതയെന്നു മുന്നറിയിപ്പ്. ലോകത്താകമാനം വ്യാപിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷകർ . ഇത് വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും യുകെയിലെ ജനിതക നിരീക്ഷണ പദ്ധതിയുടെ, യുകെ ജനറ്റിക് സർവൈലൻസ് പ്രോഗ്രാം ഡയറക്ടർ ഷാരോണ്‍ പീകോക്ക് അറിയിച്ചു. വാക്സീൻ വഴി നേടിയ രോഗപ്രതിരോധശേഷി പോലും മറികടക്കാൻ കഴിവുള്ളതായിരിക്കും ജനിതക ഭേദഗതി (മ്യൂട്ടേഷൻ) സംഭവിച്ച വൈറസെന്നും ഡയറക്ടർ ഷാരൺ പീകോക്ക് പറഞ്ഞു. നിലവിൽ യുകെയിലെമ്പാടും വൈറസ് ശക്തിപ്രാപിച്ചു കഴിഞ്ഞു. ലോകം മുഴുവൻ ഇതു പടരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വാക്സിനേഷനെ തുരങ്കം വയ്ക്കുന്നതായിരിക്കും കെന്റ് വൈറസെന്നും അവർ വ്യക്തമാക്കി.
