കെ.കെ ശൈലജ ടീച്ചറിന് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എം.എല്‍.എയുമായ കെ.കെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ്. ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
