വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്; നദിയിൽ വീണ പ്രതിശ്രുത വധൂവരൻമാർക്ക് ദാരുണാന്ത്യം.
ബെംഗളൂരു : പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ നദിയിൽ വീണ പ്രതിശ്രുത വരനും വധുവും മരിച്ചു.
മൈസൂരുവിലെ ടി. നരസിപൂരിനടുത്ത് തലക്കാട്ട് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം നടന്നത്.മൈസൂരു ക്യാത്മനഹള്ളി സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്.
ഫോട്ടോയെടുക്കാൻ പോസുചെയ്യാനായി കുട്ടവള്ളത്തിൽ കയറി പുഴയിലിറങ്ങിയതായിരുന്നു ഇരുവരും.
അതിനിടെ വള്ളത്തിന്റെ നിലതെറ്റി ശശികല വെള്ളത്തിൽ വീണു. ശശികലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചന്ദ്രുവും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു..
ഈ മാസം 22-ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.
