മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സുകൾ ആരംഭിക്കുന്നു. അനുദിനം ശിഥിലമാകുന്ന കുടുംബജീവിതങ്ങളുടെ പശ്ചാത്തലത്തിൽ യുവതിയുവാക്കൾക്കായി. എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ക്ലാസുകൾ നടത്തും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ നിശ്ചിത മാസത്തിന്റെ ഇരുപതാം തീയതിക്ക് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്
വിവാഹങ്ങൾക്ക് മുമ്പ് പ്രീമാരിറ്റൽ കൗൺസിലിംഗ് നിർബന്ധമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കൗൺസലിങ് കോഴ്സുകൾ സജ്ജമാക്കുന്നത്.
സെൻ്റർ, സോണൽ തലങ്ങളിലും പ്രീമാരിറ്റൽ കൗൺസിലിംഗ് ക്ലാസുകൾ വ്യാപിപ്പിക്കുന്നതാണ്
ഡയറക്ടർ പാസ്റ്റർ ഫിന്നി ജോസഫ്, സെക്രട്ടറി ബ്രദർ അലൻ ബാലാജി, സ്റ്റേറ്റ് കോർഡിനേറ്റേഴ്സ് പാസ്റ്റർ ഷെർവിൻ വർഗീസ്, പാസ്റ്റർ ഷാജി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകും
