Ultimate magazine theme for WordPress.

പെന്തകോസ്ത് പാസ്റ്ററുടെ മകന് കേരള സ്പോർട്സ് അക്കാഡമിയിൽ സെലക്ഷൻ ലഭിച്ചു

കേരള സ്പോർട്സ് കൗൺസിലിന്റെ കാസർഗോഡ് സ്പോർട്സ് അക്കാദമിയിലേക്ക്‌ കബഡിക്ക്‌ ഐ. പി. സി സഭ പാസ്റ്റർ അനീഷ് പാമ്പാടിയുടെ മകൻ ജോഷുവക്ക് സെലക്ഷൻ ലഭിച്ചു. വാഴൂർ സെന്റ് പോൾസ് ഹൈസ്കൂളിന്റെ അഭിമാന കായിക പ്രതിഭആണ് 8 ക്ലാസ്കാരനായ യോശുവ .കേരള സംസ്ഥാന കബഡി കോച്ചും കോട്ടയം ജില്ല സെക്രട്ടറിയും ആയ ഷിബു കെ പോൾ ആണ് പരിശീലകൻ.കഴിഞ്ഞ രണ്ടു വർഷവും അണ്ടർ 16 കോട്ടയം ജില്ല ടീം അംഗവും ആയിരുന്നു. യോശുവയുടെ പിതാവ് ഐപിസി പാമ്പാടി സെന്റർ ലങ്കപ്പടി സഭ ശുശ്രുഷകൻ ആയ പാസ്റ്റർ അനീഷ് പാമ്പാടിയും മാതാവ് കൊച്ചുമോൾ അനീഷും സഹോദരൻ ജെർമിയ അനീഷും ആണ്.
റിപ്പോർട്. രാജീവ്‌ ജോൺ പൂഴനാട്

Sharjah city AG