Ultimate magazine theme for WordPress.

ശിലാ സ്ഥാപനം നടത്തി

കുമ്പനാട് :ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിലെ അർഹരായ ശുശ്രൂഷകരുടെ കുടുംബത്തിനായി പണികഴിപ്പിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി. സഭയുടെ ജനറൽ കൺവെൻഷൻആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളിൽ ഒന്നാണ് ശുശ്രൂഷക കുടുംബത്തിനായുള്ള ഈ ഭവന പദ്ധതി. കുമ്പനാടിന് സമീപം ആൽമാവ് ജെങ്ഷന് സമീപമുള്ള സഭയുടെ വസ്തുവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യ ഘട്ടമായി 6 ഫ്ലാറ്റുകളാണ് നിർമ്മിക്കുന്നത്.ഒരു സഭാ പ്രസ്ഥാനം ഇത്തരത്തിൽ ഒരു സംരംഭം ആവിഷ്കരിച്ചു നടപ്പിലാക്കുന്നത് കേരളാ പെന്തകോസ്ത് ചരിത്രത്തിൽ
ഇദംപ്രഥമം ആണ്.ദൈവ സഭാ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് ഓവർസീയർ റവ:സി സി തോമസ് ശിലാ സ്ഥാപനം നിർവഹിച്ചു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോ :ഷിബു കെ മാത്യു, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ്‌, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു മുൻ അസിസ്റ്റന്റ് ഓവർസീയർ പാസ്റ്റർ പി ജി മാത്യൂസ് കൌൺസിൽ അംഗങ്ങളായ പാസ്റ്റർ വൈ ജോസ്, ഷൈജു തോമസ്, ലൈജു നൈനാൻ, ബിലീവേഴ്‌സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.