Ultimate magazine theme for WordPress.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷയിൽ ഇളവ്: ബൈഡനെ വിമർശിച്ച് ട്രംപ്

ഫ്‌ളോറിഡ : ഫെഡറൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭൂരിഭാഗം പേരുടെയും ശിക്ഷകൾ ഇളവ് ചെയ്ത ജോ ബൈഡന്റെ തീരുമാനത്തെ ട്രംപ് വിമർശിച്ചു. ഇത് ബുദ്ധിശൂന്യമാണെന്നും ഇരകളുടെ കുടുംബങ്ങളെ അപമാനിച്ചുവെന്നും ട്രംപ് പറഞ്ഞു.

നമ്മുടെ രാജ്യത്തെ ഏറ്റവും മോശം കൊലയാളികളിൽ 37 പേരുടെ വധശിക്ഷ ജോ ബൈഡൻ ഇളവ് ചെയ്തു,’ ട്രംപ് തന്റെ സോഷ്യൽ മീഡിയ സൈറ്റിൽ എഴുതി. ഫെഡറൽ വധശിക്ഷ വിപുലപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ട്രംപ് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു.

Sharjah city AG