Official Website

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98 – മത് ജനറൽ കൺവൻഷൻ മാർച്ച് 11 – 13 വരെ മുളക്കുഴയിൽ

0 597

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98 – മത് ജനറൽ കൺവൻഷൻ മാർച്ച് 11 – 13 വരെ മുളക്കുഴയിൽ നടത്തപ്പെടും

2021 മാർച്ച് 11 മുതൽ 13 (വ്യാഴം, വെള്ളി, ശനി) വരെ മുളക്കുഴ സീയോൻ കുന്നിൽ നടത്തപ്പെടും. ‘എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ എന്നതാണ് ഈ വർഷത്തെ കൺവൻഷൻ തീം. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ജനറൽ കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. അഭിഷിക്തരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാ. വൈ. റെജി, കൗൺസിൽ സെക്രട്ടറി പാ. റ്റി.എം. മാമച്ചൻ, എഡ്യുക്കേഷൻ ഡയറക്ടർ ഡോ. ഷിബു കെ. മാത്യു, എന്നിവരോടൊപ്പം സ്റ്റേറ്റ് കൗണ്സിൽ കൺവൻഷന് നേതൃത്വം നല്കും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സഭാസ്ഥാനത്ത് പ്രത്യേകമായി തയ്യാറാക്കുന്ന പന്തലിലാണ് കൺവൻഷൻ നടക്കുന്നത്. പരിമിതമായ ആളുകൾക്ക് മാത്രമായിരിക്കും പന്തലിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നത്.

Comments
Loading...
%d bloggers like this: