ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ശക്തമായ മഴയെ തുടർന്ന് ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഗംഗോത്രിയിലെ ആശ്രമങ്ങളിൽ വെള്ളം കയറി. നിരവധി കുടിലുകൾ ഒഴുകിപ്പോയി.
അപകടം മുൻനിർത്തി ഗംഗാ നദീ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ഗോമുഖിൽ മേഘവിസ്ഫോടനമുണ്ടായതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. 106 പേരെ എസ്ഡിആർഎഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു

Comments are closed.