Ultimate magazine theme for WordPress.

വയനാട്ടിൽ നാശം വിതച്ച് ഉരുള്‍പൊട്ടല്‍: 19 പേര് മരിച്ചു

കല്‍പ്പറ്റ : വയനാട് മുണ്ടക്കെ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുള്‍പൊട്ടിയത്. പിന്നീട് 4.10 ഓടെ വീണ്ടും ഉരുള്‍പൊട്ടിയതായാണ് റിപ്പോര്‍ട്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്. ഉരുൾപൊട്ടലിൽ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ട്രീ വാലി എസ്റ്റേറ്റിറ്റിൽ 100 പേർ കുടുങ്ങിക്കിടക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കുടുങ്ങിയവരെ ഒഴുപ്പിക്കാനാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും എത്തും. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്.

Sharjah city AG

Comments are closed.