Ultimate magazine theme for WordPress.

പാ. ബെൻ വി തോമസ് ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡിന്റെ പുതിയ ശുശ്രൂഷകൻ

ഷാർജ : സിറ്റി അസംബ്ലി ഓഫ് ഗോഡ് സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ ബെൻ. വി. തോമസ് ചുമതലയേറ്റു. മെയ്‌ 26 ന് നടന്ന ശുശ്രൂഷകൾക്ക് മലബാർ ഡിസ്ട്രിക്ട് യു.എ.ഇ റീജിയൻ പ്രസ്ബിറ്റർ പാസ്റ്റർ സിജു സ്കറിയ നേതൃത്വം നൽകി.

സിറ്റി എജി സഭയുടെ സ്ഥാപകനായ പാസ്റ്റർ പി.എം. രാജു വിരമിച്ചതിനെ തുടർന്നാണ് പുതിയ . നിയമനം. പാസ്റ്റർ ബെൻ മുമ്പ് നിലമ്പൂർ പോത്തുകൽ എ. ജി സഭാ ശുശ്രുഷകനായിരുന്നു. കൊല്ലം ചാത്തന്നൂർ എ. ജി. സഭാംഗമാണ്.
ഭാര്യ: അന്നമ്മ. പി. ഏലിയാസ് മക്കൾ: സാറാ അന്ന ബെൻ, സ്റ്റെഫാൻ ബെൻ തോമസ്

Sharjah city AG

Comments are closed.