Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഹൈറേഞ്ച് സോണൽ സമ്മേളനം

ഇടുക്കി : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഹൈറേഞ്ച് സോണൽ സമ്മേളനം കട്ടപ്പനയിൽ നടന്നു. സ്റ്റേറ്റ് ഓവർസിയർ പാ. വൈ.റെജി ഉദ്ഘാടനം ചെയ്തു.

ദേവവേലയിൽ അത്യധ്വാനം ചെയ്യുന്ന ദൈവദാസന്മാരും വിശ്വാസികളും സഹോദരന്മാരെന്ന ചിന്താഗതിയിൽ വളരുമ്പോൾ മാത്രമാണ് വിഭാഗിയത അവസാനിപ്പിക്കാൻ കഴിയുന്നത്. നാം ക്രിസ്തുവിൽ ഒന്നാണ്..ദൈവവേലയിൽ കഷ്ടതയും സഹിഷ്ണതയും അത്യധ്വാനം എന്ന ഘടകങ്ങൾ കഴിച്ചുകൂടാൻ കഴിയുകയില്ല. നമ്മൾ പ്രവർത്തിക്കുന്നത് കർത്താവിന് വേണ്ടിയാണെന്ന ബോധ്യമുണ്ടാവണമെന്ന് ചർച്ച ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. വൈ.റെജി പറഞ്ഞു.
ഹൈറേഞ്ച് മേഖലയിലെ സഭകളിൽ നിന്നായി പാസ്റ്റർമാരും പ്രധിനിധികളും യോഗത്തിൽ പങ്കെടുത്തു.
സ്റ്റേറ്റ് സെക്രട്ടറി പാ: സാംകുട്ടി മാത്യു അധ്യക്ഷനായിരുന്നു. അസിസ്റ്റൻറ് ഓവർസിയർ പാ. ഷിബു കെ മാത്യു , സോണൽ ഡയറക്ടർ പാ: റെന്നി ജോൺ ഇടപ്പറമ്പിൽ, ബിലീവേഴ്സ് ബോർഡ് ജോ-സെക്രട്ടറി അജി കുളങ്ങര, കോസ്റ്റൽ സോൺ ഡെയറക്ടർ ജോൺസൺ ജേക്കബ്, സെൻ്റർ പാസ്റ്റർമാർ എന്നിവർ സംസാരിച്ചു.

 

 

 

 

 

വാർത്ത: ലിനു ജോയി , ഇടുക്കി

Sharjah city AG

Comments are closed.