കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ 102 മത് ജനറൽ കൺവൻഷന് വേണ്ടി തയ്യാർ ചെയ്യുന്ന പന്തലിന്റെ കാൽനാട്ട് ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ദൈവസഭ കൺവൻഷൻ സ്റ്റേഡിയത്തിൽ റവ. ജോമോൻ ജോസഫ് (അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്) നിർവഹിച്ചു.
പാ. ജോസഫ് ടി സാം സങ്കീർത്തനം വായിച്ചു. പാസ്റ്റർന്മാരായ ടി കെ കുഞ്ഞുമോൻ, എം ജെ സണ്ണി, എൻ എ തോമസുകുട്ടി എന്നിവർ പ്രാർത്ഥിച്ചു. 102 മത് ജനറൽ കൺവൻഷന് വിപുലമായ പന്തൽ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കൗൺസിൽ അംഗം പാ. കെ എസ് സിബിച്ചൻ ചെയർമാൻ, ക്രൂസേഡ് ഡയറക്ടർ പാ. ജെബു ജോൺസൺ വൈസ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഡിപ്പാർട്ടുമെന്റ് ഡയറക്ടേഴ്സ്, സെന്റർ പാസ്റ്റേഴ്സ് ലോക്കൽ പാസ്റ്റേഴ്സ്, വിശ്വസികൾ, വിവിധ മാധ്യമ പ്രവർത്തകരും പങ്കെടുത്തു.
മീഡിയ ഡിപ്പാർട്മെന്റ് സി.ഒ.ജി കേരള റീജിയൻ
