Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കുവൈറ്റ് റീജിയൻ കൺവൻഷന് നാളെ തുടക്കം

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ്( ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കുവൈറ്റ് റീജിയൻ വാർഷീക കൺവൻഷൻ നാളെ ആരംഭിക്കും. നവംബർ 16 മുതൽ 18 വരെ വൈകിട്ട് 7 മുതൽ 9 വരെ കുവൈറ്റ് സിറ്റിയിലുള്ള എൻ.ഇ.സി.കെ ചർച്ച് ആൻഡ് പാരീഷ് ഹാളിലും സംയുക്ത ആരാധന 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെ അബ്ബാസിയയിലുള്ള യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലും 19 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണിവരെ അഹമ്മദി, ചർച്ച് ഓഫ് ഗോഡ് സഭയിൽ വച്ചും നടക്കും.
വേദാധ്യാപകനും ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റും പ്രഭാഷകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യപ്രഭാഷകൻ ആയിരിക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

Sharjah city AG

Comments are closed.