റാന്നി : ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്ററും യുവജനവിഭാഗം സി ആർ വൈ എമ്മും സംയുക്തമായി ഒരുക്കുന്ന സുവിശേഷ യോഗം ഏപ്രിൽ 26.27 തീയതികളിൽ വാളക്കുഴിക്ക് സമീപം പുറമലയിൽ വച്ച് നടത്തപ്പെടുന്നു.
റാന്നി ടൗൺ വൈസ് പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് മാത്യു ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ പാസ്റ്റർ ഷാജി കവയൂർ, പാസ്റ്റർ വൈ തങ്കച്ചൻ, പാസ്റ്റർ സാജു ചാത്തന്നൂർ എന്നിവർ ദൈവവചനം പ്രസംഗിക്കുന്നു. സെന്റർക്വയർ ഗാനശുശ്രൂഷ നിർവഹിക്കുന്നു.
