Ultimate magazine theme for WordPress.

*മതപീഡനങ്ങൾക്കെതിരെ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് യുകെയിലെ സഭാധ്യക്ഷന്മാർ*

 

 

യുകെ : മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ അതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവും ലോക ഗവൺമെന്റുകളും അടിയന്തിരമായി ഇടപെടണമെന്ന് യുകെയിലെ സഭാധ്യക്ഷന്മാർ ആവശ്യപ്പെട്ടു.

മതവിശ്വാസത്തിന്റെ പേരിൽ അതിക്രമങ്ങൾക്ക് ഇരയാകുന്നവരെ ഓർമ്മിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ദിനാചരണത്തോട് (August 22) അനുബന്ധിച്ചാണ് ഈ ആഹ്വാനം. വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പ് റിചാർഡ് മോത്ത്, സ്കോട്ടിഷ് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് ജോൺ കീനൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 18-ാം വകുപ്പ് അനുസരിച്ചുള്ള സ്വാതന്ത്ര്യം ലോകരാജ്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ ചാരിറ്റിയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ സംഘടിപ്പിക്കുന്ന നിവേദനത്തിൽ ഒപ്പുവെക്കാൻ ഇവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Sharjah city AG

Comments are closed.