Ultimate magazine theme for WordPress.

നാരായൺപൂരിൽ ക്രിസ്ത്യാനികളെ ക്രൂരമായി മർദ്ദിച്ചു

ഛത്തീസ്ഗഡ്: സംസ്ഥാനത്തെ നാരായൺപൂർ ജില്ലയിലെ കോൻഗ്ര എന്ന ഗ്രാമത്തിൽ 30 കുടുംബങ്ങളിലെ ക്രിസ്ത്യാനികളെ ക്രിസ്ത്യൻ വിരുദ്ധർ ക്രൂരമായി മർദിച്ചു. ഞായറാഴ്ച രാവിലെ പാസ്റ്റർ ബജ്നു സലാമിന്റെ നേതൃത്വത്തിലുള്ള ആരാധനയിൽ വിശ്വാസികൾ പങ്കെടുക്കവെ ചില ഗ്രാമവാസികൾ പള്ളി ആക്രമിക്കുകയും വിശ്വാസികളെ മർദ്ദിക്കുകയും കല്ലെറിയുകയുമായിരുന്നു. കൂടാതെ സ്ത്രീകളെയും കുട്ടികളെയും അക്രമികൾ ഉപദ്രവിക്കുകയും ചെയ്തു. പരിക്കേറ്റവരെ നാരായൺപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ ഇത്തരം സംഭവങ്ങൾ ദിവസങ്ങളായി പതിവായി നടക്കുന്നുണ്ട്. അടുത്തിടെ ജില്ലയിലെ ബേനൂർ ഗ്രാമത്തിൽ ഒരു ക്രിസ്ത്യൻ സ്ത്രീയുടെ ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു.
നാരായൺപൂർ ജില്ലയിലെ മാഷി സമാജ് അംഗങ്ങളാണ് ഝര പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്.

Sharjah city AG