Ultimate magazine theme for WordPress.

ക്രൈസ്തവർക്ക് ഗ്രാമത്തിൽ നിന്ന് വിലക്കേർപ്പെടുത്തി

ഹാവേരി: കർണാടകയിൽ ഷിഗ്ഗോൺ താലൂക്കിലെ ദുണ്ടസ്സി പഞ്ചായത്ത് ഓഫീസർ തിങ്കളാഴ്ച ഗ്രാമസഭ വിളിച്ചു ചേർത്തു അവിടെ സ്വതന്ത്ര സഭയിൽ ആരാധിച്ചു വരുന്ന ഏകദേശം പതിനാറു കുടുംബങ്ങൾക്കും അവിടെ ശുശ്രൂഷിക്കുന്ന പാസ്റ്റർ ബസവരാജ് റാതോട്നും ഗ്രാമത്തിൽ വിലക്ക് ഏർപ്പെടുത്തി. പഞ്ചായത്ത് ഓഫീസർ ഈ പതിനാറു കുടുംബങ്ങളെയും ശുശ്രൂഷകനേയും ഹിന്ദു മതം സ്വീകരിക്കുവാൻ സമ്മർദ്ദം ചെലുത്തി.എന്നാൽ പാസ്റ്ററും വിശ്വാസികളും ക്രിസ്തുവിനു വേണ്ടി ജീവൻ കൊടുത്താലും ഞങ്ങൾ മടങ്ങി വരില്ല എന്ന് പറഞ്ഞതോടെ പഞ്ചായത്ത് ഓഫീസർ ഗ്രാമത്തിൽ നിന്നും അവരെ വിലക്കി. അവർക്ക് ഗ്രാമത്തിൻ്റെ വെള്ളം ഉപയോഗിക്കാൻ പാടില്ല എന്നും മറ്റുള്ള ഗ്രാമ നിവാസികൾ ഇവരോട് സംസാരിക്കാനോ ,സഹകരിക്കാനോ പാടില്ല എന്നും, അവരോട് സംസാരിക്കുന്നതോ സഹകരിക്കുന്നതോ പഞ്ചായത്തിൻ്റെ അറിവിൽ വന്നാൽ അയ്യായിരം രൂപ പിഴ ഈടാക്കുന്നതായിരിക്കും എന്നതാണ് പഞ്ചായത്ത് ഗ്രാമ സഭയുടെ തീരുമാനം.

Sharjah city AG