Ultimate magazine theme for WordPress.

മധ്യപ്രദേശിൽ അറസ്റ്റിലായ 9 ക്രിസ്ത്യാനികളിൽ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചു

ഭോപ്പാൽ: മതപരിവർത്തനം കുറ്റകരമാക്കുന്ന നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് ജനുവരി 26-നാണ് ഒമ്പത് ക്രിസ്ത്യാനികളെ മദ്ധ്യപ്രദേശിലെ ഒരു ക്രിസ്തീയ വാർത്താ കേന്ദ്രത്തിൽ നിന്ന് അറസ്റ്റു ചെയ്തത്. നിയമം ലംഘിച്ചുവെന്നാരോപിച്ച് ഒരുമാസം മുമ്പ് അറസ്റ്റിലായ 9 ക്രിസ്ത്യാനികളിൽ അഞ്ച് പേർക്ക് മധ്യപ്രദേശിലെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ചുപേർക്കെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്നതിൽ സംസ്ഥാന പോലീസ് പരാജയപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി 4 ന് കോടതി ജാമ്യം അനുവദിച്ചു. മതപരിവർത്തന നിയമം ലംഘിച്ചതിന് 11 ക്രിസ്ത്യാനികൾക്കെതിരെയാണ് ഇൻഡോർ നഗരത്തിൽ പോലീസ് കേസെടുത്തത്. രണ്ട് പേർ ഒളിവിൽ പോയതായി റിപ്പോർട്ട് ലഭിച്ചതിനാൽ ഒമ്പത് പേരെ മാത്രമേ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. മറ്റ് നാലുപേർക്കും ജാമ്യം ലഭിക്കുമെന്നാണ് കരുതുന്നത്. ജാമ്യം നിഷേധിച്ച വിചാരണക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതിനാൽ അറസ്റ്റിലായവരെ നിയമപരമായ അവകാശങ്ങൾ നേടാൻ സഹായിക്കുമെന്ന് അവർക്ക് നിയമപരമായ സഹായങ്ങൾ നൽകുന്ന പാസ്റ്റർ പത്രാസ് സവിൽ പറഞ്ഞു.

Leave A Reply

Your email address will not be published.