Ultimate magazine theme for WordPress.

സുവിശേഷ വിരോധികളിൽ നിന്നും ഭീഷണിയുണ്ടായ സംഭവം; ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ളയോട് പ്രധിഷേധം അറിയിച്ച് പാസ്റ്റർമാർ

പത്തനംതിട്ട: കഴിഞ്ഞ ദിവസം സുവിശേഷ വിരോധികളിൽ നിന്നും എതിർപ്പ് നേരിട്ട ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ നിലമേൽ സെന്ററിലെ ആറ്റിങ്ങൽ മുള്ളറംകോട് ഗിൽഗാൽ സഭയിലുണ്ടായ എതിർപ്പും ഭീഷണിയും ബിജെപി നേതാവും അസം ഗവർണ്ണരുമായ അഡ്വക്കേറ്റ് ശ്രീധരൻ പിള്ളയെ കണ്ട് നേരിൽ പരാതിപ്പെട്ടു. എല്ലാ പിന്തുണയും ഉണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി

തിരുവനന്തപുരം മുള്ളറൂംകോടിൽ സുവിശേഷവിരോധികളുടെ ഭീഷണിയുണ്ടായ സഭയിൽ പി വൈ സി വക്താവും, മൈനോറിറ്റി ചെയർമാനുമായ ജെയിസ് പാണ്ടനാട്,പി സി ഐ വക്താവ് പാസ്റ്റർ ജിജി തേക്കുതോട് തുടങ്ങിയ ദൈവദാസന്മാർ സന്ദർശിച്ചു

മുള്ളറംകോട് ഐപിസി യുടെ പ്രവർത്തനമാണിത്. പാസ്റ്റർ പീറ്റർ ദാസാണ് ഇവിടുത്തെ സഭ ശുശ്രുഷകൻ. ഇവിടേക്ക് കഴിഞ്ഞ ദിവസം സുവിശേഷവിരോധികൾ പ്രാർത്ഥന നടന്നുകൊണ്ടിരുന്ന സഭയിൽ കയറി ചെല്ലുകയും ഇനി ഇവിടെ പ്രാർത്ഥന നടത്താൻ പാടില്ലെന്നും ഭീഷണിയുയർത്തി. അടുത്ത ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഇവിടെ നിങ്ങൾ കടന്നു വരരുതെന്നും ഭീഷണിപ്പെടുത്തി
തുടർന്ന്, സംഭവ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയായിരുന്നു.

Leave A Reply

Your email address will not be published.